PrroBooks.com » Poetry » കാവ്യഗീതം-കവിതാ സമാഹാരം by Kavya Vazhithara FB Group (book club reads txt) 📕

Book online «കാവ്യഗീതം-കവിതാ സമാഹാരം by Kavya Vazhithara FB Group (book club reads txt) 📕». Author Kavya Vazhithara FB Group



1 2
ആമുഖം

കാവ്യസാഗരം-കാവ്യഗീതം-പുസ്തകപ്രസിദ്ധീകരണം. 

കാവ്യവഴിത്താര FB Group-കാവ്യഗീതം എന്ന പേരില്‍ ഒരു കവിതാ സമാഹാരം (Free Digital Book ) പ്രമുഖ ജ൪മ്മ൯ പ്രസിദ്ദീകരണ കംപനിയുടെ സഹകരത്തോടെ ഡിജിറ്റലായി പ്രസിദ്ധീകരിച്ചിരിക്കുന്നു. 


 എഡിറ്റോറിയല്‍ പാനല്‍ പരിശോധിച്ച രചനകള്‍ എഴുത്തുകാരില്‍ നിന്നും പണം വാങ്ങാതെ പ്രസിദ്ധീകരിക്കുന്ന സംരംഭമാണിത്. മലയാളികളുള്ളയിടത്തെല്ലാം ഈ പുസ്തകം സൗജന്യമായി എത്തിക്കുന്നതിന് എല്ലാ സാഹിത്യ സ്നേഹികളെയും ക്ഷണിക്കുന്നു.സാധാരണക്കാരിലേക്ക് മലയാള സാഹിത്യം നൂതനമായ ഡിജിറ്റലായ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എത്തിക്കാനുള്ള ശ്രമങ്ങൾ.എഴുത്തുകാരുടെ fb പേജ് ലിങ്ക് രചനയുടെ കൂടെ ചേർത്തിരിക്കുന്നു.

 

Editor:- Raj Mohan (www.fb.com/Rajmohanepage)

 

Powered by:-കാവ്യസാഗരം FB Group

 

https://www.facebook.com/groups/674676489243524/

 

 

മനോഹരമായ ഒരു പുതിയ കവിതാ സമാഹാരം (Written by: Rajmohan)
ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.....വെബ് ലി൯ക് ഉപയോഗിക്കുക

https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438

 

Book also available now in our digital library:- https://www.facebook.com/digitalbooksworld

 

ഭൂമീദേവീ.... നിനക്കായ്

മുള്ള്

ഹൃദയത്തിലെ ആത്മാഭിമാനത്തില്
മുള്ളുകുത്തി,
വലിച്ചൂരാനാവാത്തൊരു മുള്ള്
ദാരിദ്ര്യം ചോദ്യചിഹ്നമാവുന്ന
ഭീഷണിയാവുന്ന മുള്ള്,
ഹൃദയത്തെ പഴുപ്പിച്ച്
ഉണക്കുന്ന നൊമ്പരം.
പ്രജ്ഞയെ മരവിപ്പിക്കുന്ന
കാമനകളെ കരിപ്പിക്കുന്ന,
ജീവിതത്തിന്റെ അനാഥാവസ്ഥ.Rohitha Rohu

 

രാത്രി

നിശാ ചിറകിൽ നിലാവെളിച്ചം
നക്ഷത്ര പൂക്കൾ തുന്നുമ്പോൾ
നീയും ഞാനും പരസ്പരം കാണാതെ കാണുന്നു,
അറിയാതെ അറിയുന്ന സ്വപ്നങ്ങൾ
പങ്കുവെയ്ക്കാനായ് ഉണർന്നിരിയ്ക്കുന്നു.

കാതങ്ങൾക്കപ്പുറം

കാതങ്ങൾക്കപ്പുറം
കണ്ണെറിഞ്ഞ്
കാലചക്രം പെയ്തു തോർന്ന നേരം
പ്രാണനാഥന്റെ പദസ്വനത്തിൻ
കുളിരോർമ്മ നെഞ്ചിൽ
മിടിച്ചിടുന്നൂ..

പശിയുടച്ചീടുവാനക്കരെച്ചെന്നവൻ
പലകുറി കവിളുപ്പിൻ രുചിയറിഞ്ഞു.!

പൊരിവെയിൽ അവളുടെ പാലൊളി പോൽ
താതന്റെ നെറുകിൽ തൂവിനിന്നൂ..
പാതിരായാമത്തിലവളൊരു തെന്നലായ്
പ്രാണന്റെ തനുവിൽ തലോടി നിന്നു..!

കാതങ്ങൾക്കപ്പുറം കണ്ണെറിഞ്ഞ്
കാലചക്രം പെയ്ത് തോർന്ന നേരം
കാതോരം ചുംബനപ്പൂവണയുന്നതും
സ്വപ്നം പുതച്ചവളൊന്നുറങ്ങെ_
കടമിഴിക്കോണിൽ കാർമേഘത്തുണ്ടൊന്ന്
പെയ്യുവാൻ വെമ്പി തുളുമ്പി വീണു
പെയ്യുവാൻ വെമ്പി തുളുമ്പി വീണു...Ajith R K


അജിത്ത്. ആർ.കെ

വിശപ്പിന്റെ വാക്ക്

അസ്ഥികൾ തോറും വെന്തു നീറുന്ന

വിശപ്പിനെ കണ്ടിട്ടുണ്ടോ?
നാഡീവ്യൂഹത്തിൽ ഉഷ്ണക്കാറ്റാകുന്ന
ജഢരാഗ്നി ജ്വാലയെ അറിയുമോ
മാംസ ദാഹത്തെക്കാൾ തീഷ്ണമായ
വിശപ്പിൽ എരിഞ്ഞമരുന്ന 
ഒരു ശരാശരി ഇന്ത്യക്കാരന്റെ
മതിപ്പുവില എത്രയെന്ന്
വാണിജ്യ വകുപ്പ് പറയട്ടെ.
വിശപ്പെരിച്ച ഒരു ഭൂതകാലത്തിന്റെ
അസ്ഥിപഞ്ചരം ആരോഗ്യ വകുപ്പ്
ഗവേഷണ വിധേയമാക്കട്ടെ.
രുചി ഗന്ധങ്ങൾ തേരോടുമ്പോൾ
ഇറക്കാൻ ഉമിനീർ പോലും ശേഷിക്കാത്ത
നിസ്സഹയന്റെ തൊണ്ടയിൽ 
വിലാപങ്ങൾ കുരുങ്ങി മരിക്കുന്നു.
മിഴികൾക്കും മൊഴികൾക്കുമിടയിൽ
വിശപ്പിന്റെ മരുഭൂമികൾ
തമസ്കരിക്കപ്പെട്ടു പോകുന്നു.
ഭൂപടങ്ങൾക്ക് അന്യമായ പട്ടിണിക്കാരുടെ
വിശാല ഭൂമിയിൽ ഞങ്ങൾ 
നിങ്ങളുടെ മൗനത്തിൽ നിന്ന്
ഒരു വാക്കു തേടുന്നു'-Martin Palakkappillil

 

 

 

അക്ഷരം മാസിക-ONAM SPECIAL EDITION-2019- ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി  സാഹിത്യ ലോകത്തിന്റെ നവ്യമായൊരു വാതായനം സഹൃദയർക്കായ് ഒരുക്കുന്ന അക്ഷരം ഡിജിറ്റൽ മാസിക , മുഖപുസ്തകത്തിലെ മുഖ്യ എഴുത്തുകാരുടെ....കഥയും കവിതയും നിറഞ്ഞ നല്ലോരോണക്കാലം സമ്മാനിച്ചുകൊണ്ട് ...പ്രസിദ്ധീകരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത രചനകളാണ് ഈ ലക്കത്തിലുള്ളത്.Press below link to read FREE....https://wordemagazine.wordpress.com/2019/09/03/aksharam-masika-september-2019/

 

Also available in our digital library:- https://www.facebook.com/digitalbooksworld

 

 

അരുതിന്റെയധിനിവേശം

അരുതിന്റെയധിനിവേശം

അരുതുകളതിരിട്ടസാമ്രാജ്യത്തിലെ
സാധാരണപ്രജയായിരിക്കുമ്പോഴും,
പുറമ്പോക്കിൽപ്പിറന്നതിനാലാവാം
അവയ്ക്കക്കമിട്ടെണ്ണുമ്പോൾ
പകച്ചുപോകുന്നു നിസ്വജന്മങ്ങൾ!
പിറന്നുവീണന്നു തൊട്ടിന്നോളം
ശ്രവിക്കുന്നതേതുനാവിൽ
നിന്നുമൊരേയശരീരി........അരുത്
നിനക്കുചുറ്റും വിലങ്ങുവൃത്തം
തീർത്തുതാഴിട്ടുപൂട്ടിയൊരുപാടുപേർ:
മുളപൊട്ടാൻ മണ്ണുദരം തന്നവൾ
മൂപ്പുനോക്കി വിത്തിട്ടവൻ
പിന്നെ നനച്ചും തണലൊരുക്കിയും
കൊമ്പുവെട്ടിയും പരിപാലിച്ചവർ,
കായാകാതെ കൊഴിഞ്ഞ 
മോഹപുഷ്പങ്ങൾ കണ്ടു 
കണ്ണു കടലാക്കിയവർ,
കനികൾ വീഴ്ത്തിരസിക്കാൻ
ഉന്നമില്ലാഞ്ഞിട്ടും കല്ലെറിഞ്ഞവർ,
രണ്ടറ്റം മുട്ടാത്ത യാത്രയിൽ 
ചിലപ്പോളൊരിക്കൽ മാത്രം കണ്ടവർ
വഴിപിരിഞ്ഞവർ, 
പിന്നെ വന്നുചേർന്നവർ
അങ്ങനെയങ്ങനെയങ്ങനെ...........
പട്ടികയപൂർണ്ണം.
തുരുമ്പെടുത്തോ നിന്നാത്മഭാവങ്ങൾ!
ഒരു മറ വേണമിന്നാർക്കുമെന്തിനും,
എങ്കിലുമപരന്റെ രഹസ്യങ്ങളിലേ-
യ്ക്കൊളിഞ്ഞുനോക്കും
തക്കം പാർത്തുഗൂഢം രസിക്കും.
സദാചാരവേഷം കെട്ടലുകളും
ഊതിവീർപ്പിച്ച മിഥ്യാഭിമാനവും
ചിലനേരങ്ങളിൽ, 
മൂല്യങ്ങൾ ചിതലരിച്ചിടങ്ങളിൽ 
സ്വേച്ഛാധിപതികൾ,
ചരിത്രം ചവറ്റുകൊട്ടയിലേയ്ക്ക്
ആഘോഷപൂർവ്വം സമർപ്പിച്ചവർ.
പ്രത്യയശാസ്ത്രങ്ങളാലൂതി
രക്തസാക്ഷിത്വം നീറ്റിയ
വിപ്ലവക്കനലിൽ വെന്ത
വസന്താവേശങ്ങളുമതേ!
കർമ്മസാക്ഷിയെ കടലിരുളിൽ
മുക്കുന്ന കാവിസന്ധ്യകളുമതേ!
തക്കം നോക്കി തിങ്കൾക്കല പതിച്ച 
പതാക പൊക്കുന്ന രാവുകളുമതേ!
കൊളോണിയൽ മഞ്ഞുരുക്കി
തെളിഞ്ഞ സ്വതന്ത്രപുലരിയിലേയ്ക്ക്
കണ്ണുകൾ തിരുമ്മിയുണരുന്ന
സ്വപ്നപുഷ്പങ്ങളെ നെഞ്ചോടു
ചേർത്ത വിശ്വാസപ്രമാണങ്ങളുമതേ!
അധരത്തിലധികാരം വിരൽ
ചേർത്തുവച്ചിവിടെ ഭരണകൂട-
മുയർത്തുന്നതെന്നുമതേ ശബ്ദം!
തിരിച്ചൊന്നും ചോദിക്കാതെ
സംശയമുള്ളിൽ തിക്കുമുട്ടുമ്പോഴും
അനുസരിച്ചാജ്ഞ നിറവേറ്റണം.
ഒടുവിലന്ത്യവിധിയ്ക്കായ് 
വിചാരണക്കൂട്ടിൽനിൽക്കവേ,
താരാട്ടുതാളമുണർത്തി
ഊഞ്ഞാലാടുന്നു
ന്യായാധിപന്റെ വക-അരുതിന്റെ 
പാകമാകാത്ത തൂക്കുകയർ.
എവിടെയുമരുതിന്റെ
ആഗോളാധിനിവേശം!
പ്രവാചകാ, ഇനി നീ പറയൂ
അരുതിന്റെ ചങ്ങല പിണയാത്ത
ആശയഭൂമികയെക്കുറിച്ച്.......
കേൾക്കാനാരുമില്ലെങ്കിലും...Suresh Kannamathu

 

വണ്ടും പൂവും (നുറുങ്ങുകൾ)

ഒരു വണ്ടുവന്നു

തേന്‍നുകര്‍ന്നു 
മനസും പറിച്ചു 
പറന്നുപോയ്‌ 
ഒരു മൂളിപ്പാട്ടുമായ്
മറ്റൊരു പൂവുംതേടി!,

തലോടാന്‍ വന്ന വണ്ടിന്
മടിയില്‍ തലചായ്ച്ചു
മയങ്ങുവാനായ് 
ഇടംകൊടുത്ത ഞാന്‍ 
കണ്ണീര്‍വറ്റി 
അടര്‍ന്നുവീണുപോയ്‌ 
ഒന്നുപിടയാന്‍ 
ശേഷിയില്ലാതെ!,

തളിരിട്ട പൂവിന്‍ 
മധുനുകരാന്‍ 
ഓടിനടന്നീടവേ
തളര്‍ന്നുവീണ 
പൂമനസിന്‍ വേദന 
ആരറിയാന്‍!!!.-Kkjaleelk Kkj

മറക്കാത്ത മഴക്കാലം

തോരാത്ത മഴയുടെ തീരത്തു നിന്നുഞാൻ

ചാറ്റൽമഴ നനയുവാൻ ഇറങ്ങിയനേരം,
ഇരുണ്ട മേഘങ്ങൾക്കിടയിൽ
ഞാനെന്റെ മഴത്തുള്ളിയെ കണ്ടു...

കാർമേഘം കൊണ്ടൊരു വലയം തീർത്തു
ഇളം കാറ്റിന്റെ സുഗന്ധം വിതറി നീ,
എന്നിലേക്ക്‌ ആഴ്ന്നിറങ്ങുവാൻ
ഏറെ കൊതിക്കുന്നുണ്ടെന്നെനിക്കറിയാം...

എന്റെ ഹൃദയജാലകം തുറന്നിട്ട്‌
കാത്തിരിക്കുന്നു നിനക്കായ്‌,
എന്നിലലിയുവാൻ ആർത്തിരമ്പുന്ന
തിരമാലകളായ്‌ എത്തുമെന്നെനിക്കറിയാം...

നിശബ്ദമായ ഇരുട്ടിനെ തട്ടിയുണർത്തി
മനസ്സിന്റെ മണിച്ചെപ്പിലെ വിരുന്നുകാരി,
പെയ്യാതെ പെയ്യുന്ന ചാറ്റൽ മഴയുടെ
കുളിരുള്ള മഴത്തുള്ളിയാണെനിക്കുനീ...

നിന്നിലെ മൗനം വെടിഞ്ഞു നീ
ചിരിതൂകുന്ന ചന്ദ്രമുഖിയെപോൽ,
മോഹങ്ങൾക്ക് ചിറകുകൾ മുളപ്പിച്ച്
കുളിരുനു കൂട്ടായ് കാറ്റായ്‌ മാറി...

നേരം മയങ്ങുന്ന നേരത്തു നീയെന്റെ
ഓരത്തു വന്നല്ലോ മഴത്തുള്ളിയായ്‌,
താളം തെറ്റിയ ഹൃദയമിടിപ്പുകൾ
താരാട്ടുപാട്ടായ്‌ മാറിയനിമിഷം...

ചേർത്തു പിടിച്ചു ഞാനെന്റെ മഴത്തുള്ളിയെ
ചേലകൾക്കുള്ളിലാക്കുവാൻ കൊതിച്ചു,
മറക്കില്ല ഞാനാനിമിഷം മഴയായ് മാറി
മറക്കുവാൻ കഴിയില്ല ഈ പെരുമഴക്കാലം...Vijayakumar Karthikeyan

 

                                       കുറച്ച്  കഥ ഡിജിറ്റലായി 
                        പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thriller story collection. Press below Link to buy & read .....amazon.com/author/rajmohan

                                              (Wriien by:-Rajmohan)

വെള്ളിനക്ഷത്രം.

ഓർത്തിരുന്നു നിൻ ഓർമ്മകളെ... 
ഹൃദയത്തിൻ നോവറിയാൻ...
ഒരുനാൾ കണ്ടതെല്ലാം മറ്റൊരുനാൾ നോവായിമാറും... 
ഇരുളടഞ്ഞ കിനാക്കളായ് നീ മാറിയതറിയാതെ....

സ്വപ്നം കൊണ്ട് നെയ്തതെല്ലാം സ്വപ്നം മാത്രമാണെന്നറിയാതെ.... 
പെരുമഴ പോലെ ആർത്തിരമ്പുന്ന നോവ് കാണാൻ നിൻ മിഴികൾക്കിനി കഴിയില്ല.... 
വിട്ട് പിരിഞ്ഞ ഇണക്കിളികളെ പോലെ ഞാൻ ഇവിടെ ഒറ്റയ്ക്കായി.... 
നീലാകാശത്ത് മറ്റു നക്ഷത്രങ്ങൾക്ക് നീ കൂട്ട് പോയി....

മിന്നി തിളങ്ങുന്ന നക്ഷത്രത്തെ നോക്കി.... 
ഞാൻ എന്നും പറയാറുണ്ട് നീയാണ് എന്റെ പെണ്ണ്...Shaan Wky

 

 

ചേച്ചി പെണ്ണ്

അലിവിനുഞാൻ 
നിന്റെ പേരു നൽകാം,
അലകടലിനുഞാൻ 
നിന്റെ പേരു നൽകാം!

ഒരു നേർത്ത മാന്തളിർ
ചുംബനം,പുലർ കിളി 
പാടാൻ മറന്ന ഗാനം
മുകിൽപീലിചൂടും
പുഴതൻകവിൾത്തടം,

മകരം കുളിർപ്പിച്ച 
കാട്ടുപൂന്തിരളുകൾ,
ഒരുചുംബനം കൊണ്ടെന്റെ
ജീവന്റെ വെൺചിതയിൽ
പൂത്തതാം ആരുമേകാണാത്ത 
ചെംപനീർ ചെമ്പകം!

ഒറ്റക്കു വന്നിട്ടൊരായിരം ,
ചന്ദനകുറിയിടും തൊടിയിലെ നറുനിലാവു്,അരികിലെൻ കൺപീലിമലരുവാൻ,
തുടിയിടുംജാലകമുല്ലതൻ കന്നിമുത്തം!

നിഴലിനു ഞാൻ 
നിന്റെ പേരു നൽകാം,
അത്മാവിൻ അരുമയാം 
മറുവാക്കുതേടി നിൻ 
അരികിലേക്കെത്തിടും കാട്ട -
രുവിയാകുന്നു ഞാൻ!

അറിയാതെ കൗതുകം
കതിരിടും കരകൾ നാം
ഒരേ കിനാവിൻ 
കടത്തു തോണി
ഒരേ നിലാവിൽ
വിരിഞ്ഞ പൂക്കൾ!

ഒരുവേളനിളയായൊഴുകി,
പരന്നു നാംപ്രണയ
പഞ്ചാരിതൻഹർഷ
വർഷങ്ങളിൽ....
മറ്റൊരുവേളനിൻ
ശിശിരമടിയിൽ കിടന്നുഞാൻ,
നിന്നുയിർപെറ്റ കൺമണികതിരവൻ!

ആരാണുനീയെനിക്കറിയില്ല -
എങ്കിലും എൻജീവ നൃത്തോ -
ത്സവത്തിന്റെവൃന്ദാവനം,
എന്നെന്നുമോമലേ
നിൻമിഴിക്കോണിലെ,
മൗനഹാസത്തിന്റെ
തേൻതുള്ളി യാ ണു ഞാൻ!

അറിയാതെ കൗതുകം 
കതിരിടും കരകൾനാം,
ഒരേ കിനാവിൻ കടത്തു തോണി,
ഒരു വാക്കുമിണ്ടുവാനാവാതെ മൗനത്തിൻചിറകൊച്ചയിൽ 
കെഞ്ചി ഉയിർപ്പറിയാൻ,

കാതോർത്തിരുന്നിടും
നമ്മെ വിളിക്കുമോ?
നാളെത്തെ വാനവും, 
ഭൂമിയും ജീവന്റെ,
മുന്തിരിത്തോപ്പിലെ 
.......വിളവെടുപ്പും!---Ravisankarsen Vijairaja

 

 

നഷ്ടം

 വന്നുപതിച്ചു നീ പുൽകോടിയാമെന്നഗ്രത്തു..നിന്നു

തിളങ്ങി നീ ആ പൊൻപുലരിയിൽ,
നെഞ്ചിൽ പതിച്ച നിൻ ചേലുള്ള പുഞ്ചിരിക്കയുസ്സ്‌

പാടെ കുറവാണല്ലോ...കണ്ടുകൊതിച്ചുഞാൻ നോക്കിനിൽക്കവേ

സൂര്യൻ നിന്നെയും എന്നെയും വേർപെടുത്തി...,
കാണാമറയത്തു നിന്നു നിനക്കെൻ നൊമ്പരം

കണ്ടു മതിയായെങ്കിൽ തിരികെവന്നെന്നെ പുണരണം നീ ,

എന്റെ പ്രണയം നുകർന്നെന്നിലലിഞ്ഞീടനം....

നമുക്കൊരുമിച്ചു മിഴികളടക്കാമിനി,

പിരിയാതെ ഹൃദയം കൊരുത്തുവെക്കാം...Muhammad Jazil 

1 2

Free e-book «കാവ്യഗീതം-കവിതാ സമാഹാരം by Kavya Vazhithara FB Group (book club reads txt) 📕» - read online now

Similar e-books:

Comments (0)

There are no comments yet. You can be the first!
Add a comment