PrroBooks.com » Poetry » നന്ദിനിയുടെ കവിതകൾ by Nandini B Nair (best detective novels of all time .TXT) 📕

Book online «നന്ദിനിയുടെ കവിതകൾ by Nandini B Nair (best detective novels of all time .TXT) 📕». Author Nandini B Nair



1 2 3
ആമുഖം

 

 

നന്ദിനി

 

 

പത്തനംതിട്ട ജില്ലയിലെ അടൂരിൽ ശശിധരൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും ഏക മകളായി 22.09.2001ന് ജനനം.

 

തൊഴിൽ സംബന്ധമായി പിതാവ് രാജസ്ഥാനിൽ ആയതിനാലും മാതാവിന് അവിടെ തന്നെ അധ്യാപിക ആയി നിയമനം ലഭ്യമായതിനാലും നന്ദിനിയുടെ കുട്ടിക്കാലം രാജസ്ഥാനിൽ ആയിരുന്നു.തുടർന്ന് പ്രാഥമിക വിദ്യാഭ്യാസം രാജസ്ഥാൻ സെന്റ് പോൾ സ്കൂളിൽ നിന്നും കൈവരിച്ചു.എന്നാൽ തന്റെ മകൾ കേരളത്തിലെ മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തന്നെ പഠിക്കണം എന്ന കാഴ്ചപ്പാട് ആയിരുന്നു പിതാവിനുണ്ടായിരുന്നത്.ആയതിനാൽ ഏഴ് വയസ്സ് ഉള്ളപ്പോൾ നന്ദിനി തന്റെ മാതാവിനോടൊപ്പം കേരളത്തിൽ തിരിച്ചെത്തി. ശേഷം, ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ മുണ്ടപ്പള്ളി,ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ മുണ്ടപ്പള്ളി, വിവേകാനന്ദ ഹൈസ്കൂൾ ഫോർ ഗേൾസ് കടമ്പനാട്, ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ അടൂർ തുടങ്ങിയ സ്കൂളുകളിൽ ആയിരുന്നു വിദ്യാഭ്യാസം കൈവരിച്ചത്.

 

ഏഴാം തരത്തിൽ വരെ സ്കൂളിലെ സ്പോർട്സ് താരം ആയിരുന്നു നന്ദിനി.മാത്രമല്ല ഒരു മികച്ച പ്രാസംഗിക കൂടി ആയിരുന്നു.എട്ടാം ക്ലാസ്സ് പഠനകാലത്ത് ന്യൂ ഡൽഹിയിൽ നടന്നിരുന്ന സെമിനാർ പ്രസന്റേഷനിൽ നന്ദിനിയുടെ സെമിനാർ മികച്ചതായി തിരഞ്ഞെടുക്കുകയും അവാർഡുകൾ നൽകുകയും ചെയ്തിരുന്നു. സ്കൂൾ കാലഘട്ടത്തിൽ നൃത്തം, സംഗീതം,പ്രസംഗം, സംവാദം,എഴുത്ത്, കായിക ഇനങ്ങൾ തുടങ്ങിയവയിൽ മികച്ച കഴിവ് കാഴ്ച്ച വെച്ചിരുന്നു.

 

ഹയർ സെക്കണ്ടറി പഠനകാലഘട്ടത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടക കളരിയിൽ(ചിൽഡ്രൻസ് തീയേറ്റർ) നന്ദിനിയുടെ വേഷ പകർപ്പുകൾ മികച്ചത് തന്നെ ആയിരുന്നു.പതിനേഴാം വയസ്സ് മുതൽ ആണ് നന്ദിനി കവിതകൾ എഴുതുവാൻ ആരംഭിച്ചത്.

 

ഇപ്പോൾ നന്ദിനി NSS പന്തളം കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം ചെയ്യുകയാണ്.

 

 

E-mail: nandinime22@gmail.com

FB Link:Nandini B Nair

 

 

 

മുഖകുറി

 

ചില അനുഭവ സന്ദർഭങ്ങൾ, ചില നിമിത്തങ്ങൾ എന്നിവയെല്ലാം ചേർന്ന് ഉരുത്തിരിഞ്ഞുവന്നതാണ് 'നന്ദിനിയുടെ കവിതകൾ'. മനോ നൈർമല്യത്തിൻ ഹൃദയതാളം പോലെ "ഞാൻ" എന്ന സാക്ഷിരൂപം....മനസ്സിൽ രൂപമെടുത്ത വരികൾ ഈ കവിതകളിലൂടെ കാണാൻ സാധിക്കുന്നു.

 

സ്വ-അനുഭവങ്ങൾ തന്നെയാണ് മിക്ക കവിതകൾക്കും ആധാരം. വായനക്കാരോടായി പറയുവാൻ ഉള്ളത് എഴുത്തുകാരൻ തന്നോട് തന്നെ സത്യസന്ധനാവണം എന്നതാണ്.

 

സ്നേഹപൂർവ്വം, നന്ദിനി

എഡിറ്റോറിയൽ

 എഡിറ്റേഴ്സ്  ഡെസ്ക്   

 കാവ്യവ്യസാഗരം FB ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ കവിതാ സമാഹാരമാണ് നന്ദിനിയുടെ കവിതകൾ .

 

രചനയിൽ ഏറെ പുതുമയും ആഖ്യാനത്തിൽ അത്യാധുനിക നിലപാടുകളും ഓരോ കവിതയെയും ആസ്വാദകന്റെ മനസ്സിൽ ഇടം കൊടുക്കുന്ന രീതിയിലാണ് നന്ദിനി തയ്യാറാക്കിയിരിക്കുന്നത്.തന്റെ നിലപാടുകളും , സമൂഹത്തോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങളും നന്ദിനി തന്റേടത്തോടെ കാവ്യരൂപേണ തുറന്നു പറയുകയാണിവിടെ.സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ നന്ദിനിയും ഒട്ടും പുറകിലല്ല എന്ന് ഓരോ കവിതയും വിളിച്ചു പറയുന്നു .

 

പ്രശ്നങ്ങളെയും നിരാശകളെയും തരണം ചെയ്ത് വിജയം നേടുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്.പ്രതിസന്ധികളെ മറികടന്ന് ജീവിതം പൂർണ്ണ അർത്ഥത്തിൽ സഫലീകരിക്കാൻ നമുക്ക് കഴിയണം. സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള ധൈര്യം ഉണ്ടാവുകയാണ് വേണ്ടത്. പ്രതിസന്ധികളിലും നിരാശയിലും പെട്ട് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സഹജീവികളോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ജീവിതത്തിലേക്ക് അവരെ തിരിച്ചുനടത്തുകയും ചെയ്യാൻ ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്വമുണ്ട്. അത്തരത്തിൽ ഇടപെടുവാനാണ് നന്ദിനി നമ്മോട് ആവശ്യപ്പെടുന്നത്. (കളങ്കമില്ലാത്തവൾ, ഇന്ന് കളങ്കിതയായപ്പോൾ)

 

 ഇതിലെ പല കവിതകളിലും ഓരോ വ്യത്യസ്ത മനുഷ്യന്റേയും വികാര വിചാരങ്ങളിലൂടെയും , നമുക്ക് സഞ്ചരിക്കാൻ പറ്റും. പ്രതികൂലമായ പ്രകൃതിയും മനുഷ്യരും കൂടി സൃഷ്ടിച്ചു കൂട്ടുന്ന പ്രതിബന്ധങ്ങളോട് ക്ഷമാ പൂർവ്വം പോരാടി വിജയം വരിക്കുന്ന സമൂഹത്തെ പറ്റിയാണ് ഇതിൽ പല കവിതകളും വിളിച്ചു പറയുന്നത്.തീർച്ചയായും വായിച്ചിരിക്കേണ്ട സാഹിത്യാനുഭവം തന്നെയാണ്....നന്ദിനിയുടെ കവിതകൾ..

 

 

 

  Raj Mohan   M.com,BLIS,PGDCA,DTTM

Editor-Aksharama Masika-അക്ഷരം മാസിക

Member:-Amazon writers central: http://www.amazon.com/author/rajmohan

 

 

 Published By:- ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

  Page:-  https://www.facebook.com/aksharamdigitalmagazine/

  E-Mail:- aksharamemasika@rediffmail.com

മറഞ്ഞ് നീങ്ങിയ വസന്തം

 

_

ഇന്നെന്റെ തൂലികയിൽ കവിത പൂക്കുന്നില്ല....._
_ഇന്നെന്റെ താളുകളിൽ വാക്കുകൾ വിരിയുന്നില്ല...._
_ഇന്നെന്റെ മനസ്സ് കാർമേഘങ്ങളാൽ മൂടിയിരിക്കുന്നു...._

_മനസ്സിലേക്ക് ഓടിയെത്തുന്നത്,പെറ്റമ്മയുടെയും സ്നേഹിതരുടെയും മങ്ങിയ മുഖങ്ങൾ...._
_വിവർണ്ണത നിഴലിക്കുന്ന മുഖങ്ങൾ......_
_അബോധാവസ്ഥയിലും മകനെ തിരയുന്ന പെറ്റമ്മ...._

_അമ്മയുടെ വിളി കേൾക്കാനാകാതെ മകൻ, നിത്യതയിലേക്ക്...._
_സ്നേഹാശ്രുക്കൾ അവനായി നൽകി അവന്റെ സുഹൃത്തുക്കളും...._
_അവന്റെ മടക്ക യാത്രയ്ക്ക് സാക്ഷ്യം വഹിച്ചു, പ്രാകൃതിപോലും നിശ്ച്ചലമായി നിന്നു....._

_എന്റെ കണ്ണുകളെ കണ്ണുനീർ ചുംബിക്കുന്നു....._
_എന്റെ ഹൃദയമിടിപ്പ് കൂടുന്നുവോ എന്നൊരു സന്ദേഹം......_
_അക്ഷരങ്ങൾക്ക് എവിടെയൊക്കെയോ പിശക് പറ്റുന്നു...._

_എഴുതുന്ന കവിതകൾ പല ആവർത്തി വായിക്കുമെങ്കിലും......_
_എന്തുകൊണ്ടോ,ഇത് വായിക്കാൻ ശബ്ദം ഉയരുന്നില്ല......_

_വാക്കുകളിൽ എവിടെയൊക്കെയോ വിറയൽ കേൾക്കാൻ സാധിക്കുന്നു...._
_കണ്ണുകൾ ഈറനണിയുന്നു...._
_ഹൃദയത്തിനേറ്റ മുറിവിനു വല്ലാത്ത നീറ്റൽ....._

____✒നന്ദിനി____

 

 

യാമം

 

രാത്രിയെന്ന സൗന്ദര്യത്തെ പ്രണയിക്കുവാനായി അവൾ കാത്തിരിക്കവേ..._
_അവൾക്കായി ഒരു അഥിതി എന്ന നിലയിൽ പൂർണ്ണചന്ദ്രനെന്ന കണക്കെ ഒരു നിലാവും കൂട്ടിനായി എത്തി...._
_ഏകാങ്കിയായ അവളുടെ രാവിനെ നിറങ്ങൾകൊണ്ട് പൂചൂടിക്കുവാൻ വന്നത് രാവണനോ.....അതോ രാമനോ....?_
_സീതയുടെ അശോകമരമെന്ന കണക്കെ അവളുടെ പൂമരവും പുഷ്‌പ്പിക്കുവാൻ തുടങ്ങി..._
_രാവെന്ന പ്രപഞ്ച സൗന്ദര്യത്തെ അവർ വരികളായി മൊഴിയുവാൻ ആരംഭിച്ചു...._
_അഥിതി സ്നേഹിതൻ ആയ വേള_...
_ഇരുവർക്കുമിടയിൽ സാഹചര്യങ്ങളും അതിഥികളും നിറങ്ങളും മറികൊണ്ടേയിരുന്നു...._

_അവൻ പറഞ്ഞു,_
_പ്രിയേ..വരൂ... രാത്രിയുടെ രണ്ടാം യാമങ്ങളിൽ പാലമരച്ചുവട്ടിലിരുന്ന് പാലപൂവിൻ മണം നുകാരം......_
_രാത്രിയോട് കവിതകൾ മൊഴിഞ്ഞീടാം..._
_അവിടെ രാത്രിയുടെ അപ്സരസ്സായ യക്ഷിയെ കാത്തിരിക്കാം...._
_രാത്രിയുടെ സൗന്ദര്യത്തെ കണ്ടിരിക്കാം....._
_നിന്നുടെ കഥകൾ കേട്ട് നിന്നോട് ചേർന്ന് നിൻ മടിയിൽ തല ചായ്ച്ചു ഇരിക്കാം......_
_നിന്നുടെ പരിഭവങ്ങൾ കാതോർത്തിരിക്കാം........_

_രാത്രിയിൽ ജീവിക്കാൻ കൊതിക്കുന്ന അവൻ അവളോടായി മൊഴിഞ്ഞു,_
_രാത്രി എന്ന സത്യത്തെ മനുഷ്യന് അന്യമായ ആ അനുഭൂതിയെ അറിയാനായി ഞാൻ അവളെ തേടി....ആ പാലമരച്ചുവട്ടിൽ...._
_പകലിൽ ഞാൻ കാണാത്ത കാഴ്ചകൾ രാത്രി എനിക്കായി കരുതുന്നു എന്ന് അവൻ അവളോട് ചൊല്ലി...._
_രാത്രിയോട് അവനു ഭയം ആയിരുന്നു എന്ന്...._
_എങ്കിലും അവളുടെ നിഗൂഢമായ രാത്രിയുടെ തണുത്ത കാറ്റ് അവനെ തഴുകി വിളിക്കുന്നുവെന്ന്....._

_അവർക്കൊപ്പം മഴയും എത്തി......_
_മഞ്ഞുകണങ്ങൾ എന്ന കണക്കെ പെയ്തിറങ്ങിയ മഴയിൽ രാത്രിയുടെ ഗൂഢ സൗന്ദര്യത്തിൽ ലയിച്ച്, അവരങ്ങനെ ആസ്വദിച്ചു......._
_നദിയുടെ അരികിൽ അവൾ അവനേയും കാത്തുകൊണ്ട് ക്ഷമയോടെ നിന്നു...._
_അവൻ അവളിൽ അവനോടുള്ള അടങ്ങാത്ത സ്നേഹം മാത്രം കാണുന്നു......_

_അവൾ ഇരുട്ടെന്ന കാമുകിക്ക് വേണ്ടി,നിലാവെന്ന കാമുകന്റെ വരവ് കണ്ട ആസ്വദിചിരിക്കുകയായിരുന്നു....._
_എന്നിട്ടും...അവളെയും നോക്കിക്കൊണ്ട് നിൽക്കുന്ന അവളുടെ പ്രണയ മഹേശ്വരനെ അവൾ കണ്ടില്ല....._

_ആ മാത്രയിൽ അവൻ തിരിച്ചറിയുന്നു...._
_തൻ്റെ പാതി, അവൾ ആണെന്ന്...._
_അവൻ അവളുടെ അരികിലേക്ക് ഓടി എത്തി...._
_പക്ഷെ,ആകാശത്തിനുമപ്പുറമുള്ള അവളുടെ ലോകത്തിലേക്ക് അവനു എങ്ങനെ പോകാൻ കഴിയും....._
_അവൾ അവനിലേക് വരുമോ...??_
_അതോ,ഈ യുഗം മുഴുവൻ അവരുടെ പ്രണയം ഒരു കവിത ആയി കവികൾ പടി നടക്കുമോ...?_

_അവളുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാകുന്നത് പോലെ അവൾക്ക് തോന്നി തുടങ്ങിയിരുന്നു_...
_തനിക്കുവേണ്ടി മിടിക്കുന്ന അവന്റെ ഹൃദയം നഷ്ടപ്പെടുമോ എന്ന് അവൻ ഭയപ്പെട്ടു......_
_ആ ഹൃദയം അവന് വേണ്ടി പിടയ്ക്കുന്ന ശബ്ദം അവന് കേൾക്കാൻ സാധിക്കുമോ.....?_
_ആ ഹൃദയം ഇപ്പോഴും തുടിച്ചുകൊണ്ടിരിക്കുകയാണെന്ന് അവന് അറിയുമോ...._
_അവർ ഇപ്പോഴും രാവിന്റെ അനന്തയിൽ നോക്കി നിന്നുകൊണ്ട് അവന്റെ വരവ് പ്രതീക്ഷിച്ചു നിൽക്കുന്നു....._

_അവൻ ആ ശബ്ദം കേൾക്കും....._
_ഒരു പക്ഷെ, അടുത്ത ജന്മം ഇനിയൊരു കൂടിച്ചേരലിന് മനുഷ്യജന്മം ഉണ്ടായില്ലെങ്കിലോ....._
_ഒരു പക്ഷേ അവരുടെ പ്രണയകാവ്യം നിലനിൽക്കുമാകാം....._

_ആ ശബ്ദം കേൾക്കാതെ തന്നെ അവന് അറിയാമായിരുന്നു.... അവൾ തനിക്കുള്ളതാണെന്ന്......_
_എന്നാൽ അവളുടെ അരികിൽ അവൻ ഒന്ന് ഓടിയെത്താൻ കൊതിച്ചു...._
_രാത്രി മാറുന്നതോടെ അവളെ നഷ്ട്ടപെടുമോ എന്നവൻ സന്ദേഹപ്പെട്ടു...._
_കാരണം, അവൾ രാത്രിയുടെ രാജകുമാരിയാണ്....._

_അവൻ വീണ്ടും അവളോട് പറഞ്ഞു...മഴ പെയ്യുന്ന ആ രാത്രിയിൽ നമുക്ക് ആ പൂമരച്ചുവട്ടിൽ പോയി ഇരുന്നു മഴ നനയാം..വരൂ...._
_അരൂപിയായ ഞാൻ നിന്നരികിൽ വന്ന് നിന്നുടെ ഹൃദയത്തിൻ താളം ശ്രവിച്ചീടാം....._
_ആ മാത്രയിൽ ഞാൻ എന്ന ഗന്ധർവ്വൻ വെറും മനുഷ്യനാകാൻ കൊതിക്കുന്നു....._
_രാത്രിയുടെ യാമങ്ങളെ സുന്ദരസുരഭിലമാക്കി അവരങ്ങനെ ഇരുന്നു......_
_യാമങ്ങൾ കഴിയവേ ഇരുവരും പാലമരച്ചുവട്ടിൽ എന്നും സമയം ചെലവഴിക്കാൻ തുടങ്ങി....._
_പ്രണയമഴയുടെ നിമിഷങ്ങൾ..._
_പ്രകൃതിയും അവരുടെ ഒപ്പം ചേർന്നു....._
_മഴ,മഞ്ഞു, കാറ്റ് മറ്റെല്ലാ ഭാവങ്ങളും......_

_ദിനങ്ങൾ കൊഴിഞ്ഞു പോകവെ...._
_അവൻ അവളോട് പറഞ്ഞു... പ്രിയേ,ഈ രാത്രിയിൽ വരൂ... നമുക്ക്‌ പോകാം......_
_പാലമരചുവട്ടിൽ പരസ്പരം കയ്യ്കോർത്തിരിക്കാം....._
_നിൻറെ മടിയിൽ തല ചായ്ച്ചു ഇരിക്കാം....കഥകൾ കേൾക്കാം....._

_അവളവന്റെ കാതുകളിൽ കഥകൾ മന്ത്രിച്ചിടുന്ന മാത്രയിൽ...എവിടെ നിന്നോ തണുത്ത കാറ്റ് അവരെ തഴുകിയിരുന്നു...._
_ആ കാറ്റിനു പ്രണയത്തിൻ ഗന്ധമായിരുന്നു....._
_അവൻ ആ ഗന്ധം നുകർന്നു.... അവളുടെ മുടി ഇഴകളിൽ അവൻ തലോടി....അവളുടെ മാറിൽ തല ചായ്ച്ചുറങ്ങി...._
_പ്രകൃതിപോലും നിശ്ചലമായി.. അവന്ടെ നിദ്രയെയും അവനെ അവൾ തലോടി ഉറക്കിയതും നോക്കി നിന്നു...._
_പ്രകൃതിക്ക്പോലും ലജ്ജതോന്നിയ നിമിഷം....._
_ആ തണുപ്പിനിടയിൽ അവന്റെ ശരീരത്തിൻ ചൂട് അവൾക്ക് ആശ്വാസമായി തോന്നി......._
_അനുരാഗത്തിൻ ഊഷ്മാവ്....._

_എന്നാൽ,അവയെല്ലാം നൈമിഷികമാണെന്ന് അവൾ അറിഞ്ഞിരുന്നില്ല......_
_പാലമരചുവട്ടിൽ വരും ദിനങ്ങളിൽ അവൾ തനിച്ചായിരിക്കുമെന്നറിഞ്ഞില്ല......_
_തന്റെ കഥകൾ കേൾക്കാൻ അവൻ ഇനി വരില്ലെന്നവൾ അറിഞ്ഞിരുന്നില്ല......_
_എവിടെയൊക്കെയോ,അവളിൽ പ്രതീക്ഷതൻ തീനാളം ഉണ്ടായിരുന്നു....._
_അവന്റെ അകൽച്ച അവൾക്ക്‌ ഹൃദയഭേദകമായി തോന്നി......_
_വരും യാമങ്ങളിൽ അവളൊറ്റയ്ക്ക് പാലമരചുവട്ടിൽ സമയം തള്ളിനീക്കി......._

_അവൾക്ക് തണുപ്പ് നൽകാൻ മഞ്ഞു വന്നില്ല....._
_മഴ പെയ്യ്തില്ല....._
_പ്രണയത്തിൻ ഗന്ധമുള്ള കാറ്റ്‌ എത്തിയില്ല_.....
_പാല മരം മണം പരത്തിയില്ല....._
_അവൻ എന്തുകൊണ്ട് തന്നിൽ നിന്നും അകലുന്നു എന്ന ചോദ്യത്തിനുത്തരവുമായി അവൾ ഇന്നും രാത്രിയുടെ ഏഴാം യാമങ്ങളിൽ അവനായി മിടിക്കുന്ന തകർന്ന ഹൃദയവുമായി കാത്തിരിക്കുന്നു.........._

✒നന്ദിനി...

അഭികൻ

 

_അതൊരു കാലം....മാമ്പൂവിൻ ഗന്ധം,കലാലയമെങ്ങും പരന്നിരുന്ന ദിനങ്ങൾ...._

_അന്ന് നീ വെള്ളികൊലുസുമണിഞ്ഞ് പടവുകൾ കയറിയെത്തവേ..._
_എന്റെ ഹൃദയം അന്നുമുതൽക്കേ നിനക്കായി തുടിച്ചു തുടങ്ങിയിരുന്നു...._
_നിന്നിലെ ഓരോ മികവും അറിയാൻ തുടങ്ങവേ... നീ എന്ന കലയെ ഞാൻ ആസ്വദിക്കുവാൻ തുടങ്ങവേ...._
_നീയും എന്നിലേക്ക് അടുത്ത് തുടങ്ങുന്നത് ഞാൻ അറിഞ്ഞു....._

_നിന്നിലെ ഹൃദയത്തിൻ തുടിപ്പ് എന്നിൽ ചേരുന്നത് ഞാൻ അറിഞ്ഞു....._
_നിന്നിലെ ശ്വാസം എന്നിൽ ലയിച്ച നിമിഷങ്ങൾ......._
_നിന്നുടെ അധരങ്ങൾ എന്നുടെ കവിളുകളെ ചുവപ്പിച്ച വേളകൾ...._
_നിന്റെ ഓരോ അണുവും എന്നിൽ ലയിച്ച മാത്രയിൽ..., പ്രിയേ....ഞാൻ അറിഞ്ഞു....._
_ഞാൻ എന്ന ആത്മാവ് ലയിക്കുന്നുവെങ്കിൽ അത് നിന്നോട് മാത്രം......._

_പ്രണനാണ്,_
_നീ ഇന്നെനിക്ക്......._
_ഓരോ രാവും നാം പകലാക്കി മാറ്റവേ....._
_പുതിയ കാഴ്ച്ചകൾ നാം കണ്ടുതുടങ്ങവെ...._
_നീ എന്ന വസന്തം എന്നും ഋതുഭേദങ്ങൾക്കുമപ്പുറം,മാറി മറയാതെ എൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ കൊതിച്ചിരിക്കാറുണ്ട്...നിനച്ചിരിക്കാറുണ്ട്....._
_വാക പൂവിടുമ്പോൾ കലാലയത്തിൽ നിന്നും ഏവരും പടിയിറങ്ങും എന്നൊരു ചൊല്ലുണ്ട്......_
_വാക പൂവിടുമ്പോൾ, പ്രണയം പങ്കുവെച്ചുകൊണ്ടു വാക മരത്തിനു നമുക്കു കൂട്ടിരിക്കാം_........
_അവളുടെ സൗന്ദര്യം ആസ്വദിക്കാം...._

_അന്ന് നീ മലനിരതൻ മുകളിൽ കോടമഞ്ഞിൻ തണുപ്പ് ആസ്വദിച്ചു നിൽക്കവേ..._
_ഞാൻ നിന്നെ മാറോടണച്ചു ചേർത്ത് നിർത്തിയത്പോലെ....ജീവിതത്തിലും നീയാണ് സഖീ...... എനിക്കെല്ലാം.... എല്ലാം......_

_മരണമാണ് വിധിച്ചതെങ്കിൽ അവസാന ശ്വാസത്തിലും ഞാൻ നിന്നോടൊപ്പം മാത്രം......_
_മണ്ണിൽ അലിഞ്ഞുചേരുന്നതും നിന്നുടെ കൂടെ മാത്രം......._.

__✒നന്ദിനി__

_(പ്രണയമെന്ന ചുടു പുഷ്പം)_

 

ഒരു ചെറു പുഞ്ചിരിയോടെ

അവളുടെ കണ്ണുകളിലെ തിളക്കം,_

_എന്റെ കണ്ണുകളെ ഈറനണിയിച്ചു..._
_എന്റെ ഹൃദയത്തിലെവിടെയോ-_
_മഞ്ഞു പെയ്യ്ത ഒരു നേർത്ത സുഖം..._

_അവൾ പുതുവസ്ത്രമണിഞ്ഞ്_
_എന്നിലേക്ക്‌ ഓടിയടുത്തുവന്നത്_
_ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു_.....

_അവളുടെ പാൽ പുഞ്ചിരിയെൻ ഹൃദയത്തിലെവിടെയോ ഇടംപിടിച്ചു..._
_നിറമില്ലാത്ത അവളുടെ ജീവിതത്തിൽ_
_നിറങ്ങൾ ചാലിച്ചു തീർത്തതിൽപരം സന്തോഷം മറ്റൊന്നുമില്ലനിക്ക്....._

_കാരുണ്യമാർന്ന അവളുടെ മുഖം മായാതെ മനസ്സിൽ കിടക്കവേ_
_ഞാൻ അവളെ ഒരു തൂലികയാൽ_
_ശുഭ്ര വർണ്ണത്തിൻ താളുകളിൽ പകർത്തിയെഴുതി....._

_ത്യാഗത്തിൽപരം മറ്റൊരു സന്തോഷം ഇല്ലെനിക്കിന്ന്.._
_ഇതുപോലെ തിരിച്ചു ലഭിക്കുന്ന ഓരോ പുഞ്ചിരികളും_
_എൻ ഹൃദയം മഞ്ഞു കണങ്ങൾക്ക് തുല്യമാക്കുന്നു...._

_ഇന്ന്, ത്യാഗം ഒരു മുഖമുദ്രയായി_
_മാറുന്നുവോ എന്നൊരു സന്ദേഹം_...
_ഇനിയും ഞാൻ കാത്തിരിക്കുന്നു-_
_അവൾക്കായി_.....

_മായാത്ത പാൽപുഞ്ചിരിയോടെ_-
_നിറങ്ങൾ പടർത്തികൊണ്ടുള്ള_
_അവളുടെ വരവിനായി,_
_ഞാൻ ഇനിയും കാത്തിരിക്കുന്നു...._

_വെളിച്ചം ഉപേക്ഷിച്ച അവളുടെ ജീവിതത്തിൽ_
_ഒരു ചെറിയ പ്രകാശത്തിൻ കണമായി-_
_എനിക്ക് മാറാൻ സാധിക്കുന്നു എങ്കിൽ...._
_അതിൽപരം സന്തോഷം മറ്റൊന്നുമില്ലെനിക്കിന്ന്......_

_✒നന്ദിനി_

_(വെളിച്ചത്തെ പരതുന്ന ജീവിതങ്ങൾ_)

യക്ഷി
1 2 3

Free e-book «നന്ദിനിയുടെ കവിതകൾ by Nandini B Nair (best detective novels of all time .TXT) 📕» - read online now

Similar e-books:

Comments (0)

There are no comments yet. You can be the first!
Add a comment